ശബരിമല: പ്രതിഷേധവുമായി പതിനായിരങ്ങള്‍

കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു.

268

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു ശബരിമല കര്‍മസമിതിയുടെ നേത്യത്വത്തില്‍ ആലപ്പുഴ-ചങ്ങനാശേരി റോസ് ഉപരോധിച്ചു. രാവിലെ 11 നു രാമങ്കരി ജംക്ഷനില്‍ ആരംഭിച്ച സമരം 1 മണിക്കൂര്‍ നീണ്ടുനിന്നു. മഹിള ഐക്യവേദി താലൂക്ക് പ്രസിഡന്റ് മിനി രാജന്‍ അധ്യക്ഷത വഹിച്ചു.

ആര്‍എസ്എസ് ജില്ലാ കാര്യവാഹക് എ.വി.ഷിജു, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി സി.എന്‍.ജിനു, എന്നിവര്‍ പ്രസംഗിച്ചു. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു. ചെങ്ങന്നൂരില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ശരണമന്ത്രജപ യാത്രയില്‍ അണിചേര്‍ന്നതു പതിനായിരങ്ങള്‍. യാത്ര മണിക്കൂറുകളോളം നഗരത്തെ നിശ്ചലമാക്കി.

മുണ്ടന്‍കാവില്‍ യൂണിയന്‍ ആസ്ഥാനത്തിനു മുന്നില്‍ നിന്നാണു യാത്ര ആരംഭിച്ചത്. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം തെളിയിച്ചു. നഗരം ചുറ്റി കിഴക്കേനടയില്‍ സമാപിച്ചു. യോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എന്‍എസ്എസ് റജിസ്ട്രാര്‍ പി.എന്‍.സുരേഷ്, പന്തളം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ, ട്രഷറര്‍ ദീപ വര്‍മ, എന്‍എസ്എസ് പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി, ചെങ്ങന്നൂര്‍ യൂണിയന്‍ സെക്രട്ടറി ബി.കെ.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Your Comments