വിജയശ്രീലാളിതരായിത്തീരുവിൻ!

തക്കസമയത്ത് എല്ലാവറ്റെയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം. അതുവരെ കർത്താവിൽ വിശ്വസിച്ച് അവന്റെ അനുഗ്രഹങ്ങൾക്കായി കാത്തിരിക്കുക.

324

നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അനുഗ്രഹിച്ച് നിങ്ങളെ വിജയശ്രീലാളിതരാക്കിത്തീർക്കും എന്ന് ഇന്ന് കർത്താവ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ധൈര്യപൂർവ്വം ചെയ്യുക. എപ്പോഴും ദൈവത്തിന്റെ വാക്കുകൾ അനുസരിക്കുക. അപ്പോൾ നിങ്ങളുടെ ജീവിതത്തെ ദൈവം അനുഗ്രഹിക്കും. ദൈവത്താൽ നമുക്ക് വിജയം ലഭിക്കും. കർത്താവ് നമുക്കു മുൻപായി കടന്നുചെന്ന് ശത്രുവിനെ നശിപ്പിച്ചുകളയും. യോശുവ 6:1-21 വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ, ദൈവത്തെ സ്തുതിച്ചുകൊണ്ട് ജനങ്ങൾ യെരീഹോ പട്ടണത്തെ ചുറ്റിനടന്നു. അത് ദൈവം അംഗീകരിച്ചു. ഏഴാം ദിവസം ആ മതിൽ വീണു.

യോസേഫ് എന്ന ഭക്തനെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. ജീവിതത്തിൽ ധാരാളം പ്രശ്നങ്ങളും പരീക്ഷണങ്ങളും അവന് നേരിടേണ്ടതായി വന്നു. എന്നാൽ അവന്റെ എല്ലാ കഷ്ടതകളിലും ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ ചെയ്ത എല്ലാ കാര്യങ്ങളെയും ദൈവം അനുഗ്രഹിച്ചു (ഉല്പത്തി 39:2-3). തക്ക സമയത്ത് ദൈവം അവനെ വിടുവിക്കുകയും ആ രാജ്യത്ത് അവനെ അനുഗ്രഹിച്ച് ഉയർത്തുകയും ചെയ്തു. അതെ! തക്കസമയത്ത് എല്ലാവറ്റെയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം. അതുവരെ കർത്താവിൽ വിശ്വസിച്ച് അവന്റെ അനുഗ്രഹങ്ങൾക്കായി കാത്തിരിക്കുക. അവൻ അനുഗ്രഹിക്കുമ്പോൾ മാത്രമേ നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടുകയുള്ളൂ. ‘‘അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു ….’’ എന്ന് സഭാപ്രസംഗി 3:11 പറയുന്നു.

ഇതുപോലെ, നിങ്ങളുടെ ശത്രുക്കളെയെല്ലാം നശിപ്പിച്ച് കർത്താവ് നിങ്ങൾക്ക് വിജയം നൽകും. നിങ്ങൾ പ്രാർത്ഥിക്കുന്പോൾ തീർച്ചയായും കർത്താവ് നിങ്ങളുടെമേൽ തന്റെ അനുഗ്രഹങ്ങൾ ചൊരിയും. ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് കടന്നുവരും. അവൻ നിങ്ങളെ വഴിനടത്തും. ‘‘ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും’’ എന്ന് സങ്കീർത്തനങ്ങൾ 60:12 പറയുന്നു. നിങ്ങൾ കടന്നുപോകുന്ന പാത എന്തുതന്നെ ആയിക്കൊള്ളട്ടെ. നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് മുൻപോട്ട് പോകുമ്പോൾ യോസേഫിനെ അനുഗ്രഹിച്ചതുപോലെ നിങ്ങളെയും അനുഗ്രഹിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.

സർവ്വശക്തനായ കർത്താവേ,

എന്റെ എല്ലാ കാര്യങ്ങളും അങ്ങ് തക്കസമയത്ത് ഭംഗിയായി നിർവ്വഹിച്ചു തരും എന്ന് എനിക്ക് ഉറപ്പ് നൽകിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, ഞാൻ അങ്ങയുടെ പാദത്തിൽ എന്റെ ഭാരങ്ങളെല്ലാം ഇറക്കി വെയ്ക്കുന്നു. അങ്ങ് എന്നോടുകൂടെയിരുന്ന് എന്നെ അനുഗ്രഹിക്കേണമേ. അങ്ങയുടെ തിരുക്കരത്താൽ എന്നെ വഴിനടത്തേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

Your Comments